6847 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍; രണ്ട് പദ്ധതികള്‍ക്ക് ജല ജീവന്‍ മിഷന്‍ ജില്ലാ സമിതിയുടെ അംഗീകാരം

post

6847 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍; രണ്ട് പദ്ധതികള്‍ക്ക് ജല ജീവന്‍ മിഷന്‍ ജില്ലാ സമിതിയുടെ അംഗീകാരംപത്തനംതിട്ട: ജല ജീവന്‍ മിഷന്‍ ജില്ലാ സമിതിയുടെ യോഗം ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. 20 പഞ്ചായത്തുകളിലായി 6678 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന് വാട്ടര്‍ അതോറിറ്റി തയാറാക്കി അവതരിപ്പിച്ച 1616.79 ലക്ഷം രൂപയുടെ പ്രോജക്ടുകളും ഭൂജല വകുപ്പ് തയാറാക്കി അവതരിപ്പിച്ച മൂന്നു പഞ്ചായത്തുകളിലായി 169 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി 39.91 ലക്ഷം രൂപയുടെയും പ്രോജക്ടുകളും ചര്‍ച്ച ചെയ്തു അംഗീകരിച്ച് സംസ്ഥാന സമിതിക്ക് നല്‍കാന്‍തീരുമാനിച്ചു. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍ പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ കുഴല്‍ക്കിണറുകളോ മറ്റ് സ്രോതസുകളോ ഉപയോഗിച്ച് പ്രാവര്‍ത്തികമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് നര്‍ദേശിച്ചു. 

ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ജിജി തമ്പി, കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട പി.എച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ. ഹരികുമാര്‍, അടൂര്‍ പ്രോജക്ട് ഡിവിഷന്‍ അസിറ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വര്‍ഗീസ്, തിരുവല്ല പി.എച്ച് ഡിവിഷന്‍ അസിറ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വല്‍സലകുമാരി, മേഖലാ വിദഗ്ധന്‍ എം. മധു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.