മലയാള ദിനാഘോഷം നവംബര്‍ ഒന്നിന്

post

തിരുവനന്തപുരം : ഈ വര്‍ഷത്തെ മലയാള ദിനാഘോഷം നവംബര്‍ ഒന്നിന് വിപുലമായ ആഘോഷ പരിപാടികള്‍ ഒഴിവാക്കി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മലയാളദിന സന്ദേശം നല്‍കും. പ്രമുഖ ഭാഷാ പണ്ഡിതന്‍ ഭരണഭാഷയെ അധികരിച്ച് പ്രഭാഷണം നടത്തും. ഭരണഭാഷാ വാരാഘോഷം  നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ നടക്കും. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിര്‍ദ്ദേശം നല്‍കി.