പ്രത്യേക കരുതല്‍ വേണ്ട കുട്ടികള്‍ക്ക് സമൂഹവും കാവലാളാകണം

post

പത്തനംതിട്ട : സമൂഹത്തില്‍ പ്രത്യേക ശ്രദ്ധയും കരുതലും വേണ്ട കുട്ടികള്‍ക്കു വേണ്ടി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് കാവല്‍ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ദിശയുമായി സഹകരിച്ച് നടത്തുന്ന കാവലിന്‍ കരുതല്‍ എന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് വയലത്തല ജില്ലാ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് ഓഫീസില്‍ തെരഞ്ഞെടുത്ത കാവല്‍ കുടുംബങ്ങള്‍ക്ക് ആറുമാസത്തേക്ക് ഭക്ഷ്യ കിറ്റ് എത്തിച്ചു നല്‍കുന്ന പരിപാടിക്കാണ് ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് എന്‍.എന്‍ സിജി.   തുടക്കം കുറിച്ചത്.

പ്രത്യേക കരുതല്‍ വേണ്ട കുട്ടികള്‍ക്ക് സമൂഹം കാവലാളാകേണ്ടതിന് വലിയ പ്രസക്തിയാണുള്ളത്. നിയമപ്രകാരം സമൂഹവും സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധസംഘടകളും ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡ്  അംഗം തങ്കമണി നാണപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗം പ്രൊഫ.എ.കെ ശ്രീകുമാര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ നീതാ ദാസ്, ദിശ പ്രസിഡന്റ് എം.ബി ദിലീപ് കുമാര്‍, ലീഗല്‍ ഓഫീസര്‍ കെ.അജിത, സോഷ്യല്‍വര്‍ക്കര്‍ ഷാന്‍ രമേശ് ഗോപന്‍, കാവല്‍ കോര്‍ഡിനേറ്റര്‍ ഷിജു. എം. സാംസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.