സുഭിക്ഷ കേരളം: ഓഫീസ് അങ്കണത്തില്‍ മത്സ്യ കൃഷിയൊരുക്കി തിരൂര്‍ നഗരസഭയുടെ മാതൃക

post

പദ്ധതി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം: മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നഗരസഭ അങ്കണത്തില്‍ മത്സ്യക്കുളമൊരുക്കി തിരൂര്‍നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷിയില്‍ പൊതു ജനങ്ങളെ തത്പരരാക്കുന്നതിനായാണ് നഗരസഭ അങ്കണത്തില്‍ തന്നെ പടുത കുളമൊരുക്കി നഗരസഭ മാതൃകയായത്. പദ്ധതിയുടെ ഉദ്ഘാടനം കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. 500 ലധികം മത്സ്യങ്ങളാണ് നിക്ഷേപിച്ചത്.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 34 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് പടുത കുളത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചത്. നഗരസഭയില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെ. ബാവ അധ്യക്ഷനായിരുന്നു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സഫിയ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.