നാടും തൊടിയും തളിരിട്ടു: പച്ചക്കറി ഉല്‍പ്പാദനത്തിൽ സ്വയംപര്യാപ്തമായി കേരളം

post

തിരുവനന്തപുരം: പച്ചക്കറി ഉല്‍പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് കേരളം. നാലുവര്‍ഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉല്‍പാദനം ഇരട്ടിയായി വര്‍ധിപ്പിച്ചാണ് സംസ്ഥാനം സ്വയംപര്യാപ്തത കൈവരിച്ചത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശ് ഭൂമി ഉള്‍പ്പടെ കൃഷി യോഗ്യമാക്കിക്കൊണ്ട് 

2015-16ല്‍ 6.28 ലക്ഷം ടണ്ണായിരുന്ന നമ്മുടെ പച്ചക്കറി ഉല്‍പാദനം 2019-20 ആയതോടെ 15 ലക്ഷം ടണ്ണായി വര്‍ധിപ്പിച്ചു. 

പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുക, ഉൽപാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും മടങ്ങിയെത്തുന്ന  പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക എന്നിവയാണ് സുഭിക്ഷ കേരളം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.