ശില്പശാല നടത്തി

post

പത്തനംതിട്ട: നെഹ്രു യുവകേന്ദ്ര, പത്തനംതിട്ട മാര്‍ത്തോമ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്, വാര്യാപുരം വൈഎംഎ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ ഏകദിന ശില്പശാല നടത്തി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ്മാമ്മന്‍ കൊണ്ടൂര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. 

പ്രിന്‍സിപ്പാള്‍ എം.ജോസ് പോള്‍, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ സന്ദീപ് പി.കൃഷ്ണന്‍, പിറ്റിഎ പ്രസിഡന്റ് എം.എച്ച്.ഷാജി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സ്റ്റാന്‍ലി തോമസ്, ധന്യാലക്ഷ്മി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ പോള്‍ വര്‍ഗീസ്, വിനോദ് മുളമ്പുഴ, സാം മാത്യു വാര്യാപുരം എന്നിവര്‍ ക്ലാസ് നയിച്ചു.