സഫലം 2020: പരാതി പരിഹാര അദാലത്ത് 18ന്

post

വയനാട്: മാനന്തവാടി താലൂക്ക് പരിധിയിലെ എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, വാളാട്, പേര്യ വില്ലേജുകളിലെ പൊതുജനങ്ങളുടെ റവന്യൂ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സഫലം 2020' ജനുവരി 18ന് മാനന്തവാടി ടൗണ്‍ ഹാളില്‍ നടക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ മാനന്തവാടി താലൂക്ക് ഓഫീസ്, എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, വാളാട്, പേര്യ വില്ലേജ് ഓഫീസുകളിലും ജനുവരി 15 വരെ നല്‍കാം. അപേക്ഷാ ഫോറം താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും ലഭിക്കും.