തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു

post

ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയ്ക്ക് അനുവദിക്കപ്പെട്ട ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പരിശോധന സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പരിശോധനയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. പരിശോധനയ്ക്ക് ഡെപ്യൂട്ടി കളക്ടര്‍ പി. എസ് സ്വര്‍ണ്ണമ്മ, ഇലക്ഷന്‍ സൂപ്രണ്ട് എസ്.അന്‍വര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പോലീസ്, ഡോഗ് സ്വാക്വാഡ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. 2350 കണ്‍ട്രോള്‍ യൂണിറ്റും, 7050 ബാലറ്റ് യൂണിറ്റും ആണ് 25 ദിവസത്തിനുള്ളില്‍ പരിശോധിക്കേണ്ടത്. പരിശോധനകള്‍ക്കായി സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷന്‍ ഇ.സി.ഐ.എല്‍ എഞ്ചിനീയര്‍മാരെ ജില്ലയില്‍ നിയോഗിച്ചിട്ടുണ്ട്.