നീലേശ്വരം നഗരസഭ അര്‍ബന്‍ പിഎച്ച്‌സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

കാസര്‍കോട്: നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയില്‍ നീലേശ്വരം നഗരസഭ കാര്യങ്കോട് നിര്‍മ്മിച്ച അര്‍ബന്‍ പിഎച്ച്‌സി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ൈലനായി ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ കാര്യങ്കോട് സജ്ജീകരിച്ച ഇരുനില കെട്ടിടത്തിലാണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുക. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി എന്നിവര്‍ പങ്കെടുത്തു.

കാര്യങ്കോട് അര്‍ബന്‍ പിഎച്ച്‌സിയില്‍ നടന്ന ചടങ്ങില്‍ ആശുപത്രിയുടെ ഒപി വിഭാഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും ഫാര്‍മസി എം രാജഗോപാലന്‍ എംഎല്‍എയും,  ലബോറട്ടറി നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജനും ഇമ്മ്യൂണൈസേഷന്‍ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണനും ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി,നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി രാധ, വാര്‍ഡ് കൗണ്‍സിലര്‍ പി ഭാര്‍ഗവി,രാഷ്ട്രീയ പ്രതിനിധികളായ ഏറുവാട്ട് മോഹനന്‍, എം അസിനാര്‍, ഇബ്രാഹിം പറമ്പത്ത്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത് ജോണ്‍, ഐമണ്‍ വിജയന്‍ സര്‍ഗ്ഗം എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, രാജ്ഞന്‍ ഖ{ബാഡെ  സ്വാഗതവും നീലേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് നന്ദിയും പറഞ്ഞു

കാര്യംകോട് നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തതോടെ നീലേശ്വരം നഗരസഭയുടെ കീഴില്‍ ആറാമത്തെ സര്‍ക്കാര്‍ ആശുപത്രിയാണ് യാഥാര്‍ത്ഥ്യമായത്. ഒ.പി. വിഭാഗം, ഫാര്‍മസി, ലാബ്, ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള പരിശോധന തുടങ്ങിയ ആരോഗ്യ സേവനങ്ങള്‍ക്ക് പുറമേ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് സൗകര്യവും ഈ ആശുപത്രിയില്‍ ലഭ്യമാണ്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ ആറ് വരെയാണ് ആശുപത്രിയുടെ പ്രവര്‍ത്തന സമയം. ഇ.സി.ജി. പരിശോധനക്കുള്ള സംവിധാനവും അടുത്തുതന്നെ സജ്ജീകരിക്കും