നവകേരള നിര്‍മ്മാണത്തിനായി റീബൂട്ട്‌കേരള ഹാക്കത്തോണ്‍ 2020

post

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ നവീന ആശയങ്ങള്‍ ഉപയോഗപ്പെടുത്തി, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പും അസാപ്പും 'റീബൂട്ട്‌കേരള 2020' എന്നപേരില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.

ആദ്യഘട്ടത്തില്‍ പത്തു ഹാക്കത്തോണ്‍ മത്സരങ്ങള്‍ സംസ്ഥാനത്തുടനീളം നടത്തും. തുടര്‍ച്ചയായി 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഹാക്കത്തോണ്‍ മത്സരങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകളായിരിക്കും ഫൈനലില്‍ പങ്കെടുക്കുക. ജനുവരിയില്‍ തുടങ്ങുന്ന ഹാക്കത്തോണ്‍ മത്സരങ്ങളില്‍ നിന്നും വിജയിക്കുന്നവരെ പങ്കെടുപ്പിച്ചു ഗ്രാന്‍ഡ്ഫിനാലെ മാര്‍ച്ചില്‍ നടക്കും.

സമൂഹത്തിലെ ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളിലൂടെ ഫലപ്രദമായ, ചെലവുകുറഞ്ഞ ആശയങ്ങളും പരിഹാരമാര്‍ഗങ്ങളും കണ്ടെത്തുക എന്നതാണ് ലക്ഷ്യം