ഗാന്ധി ജയന്തി ദിനാചരണം: ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി

post

പത്തനംതിട്ട : ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ മഹാത്മാ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ റോസ്ലിന്‍ സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. രാജശേഖരന്‍, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ജി. സുനില്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി. ജോണ്‍ തുടങ്ങിയവര്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന റാലിയും പൊതുസമ്മേളനവും ഒഴിവാക്കിയിരുന്നു.  ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.