ശുചീകരണം നടത്തി

post

പത്തനംതിട്ട : ഗാന്ധി ജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍  കളക്ടറേറ്റിന്റെ പരിസരം ശുചീകരിച്ചു. സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാര ജേതാവ് ഷിജിന്‍ വര്‍ഗീസ് ശുചീകരണം ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍. ശ്രീലേഖ നേതൃത്വം നല്‍കി. ജില്ലയിലെ പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, യൂത്ത്, യുവാ ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.