ജില്ലയില്‍ 442 പേര്‍ക്കു കൂടി കോവിഡ്

post

കോട്ടയം : ജില്ലയില്‍ പുതിയതായി ലഭിച്ച 4803 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 442 എണ്ണം പോസിറ്റീവ്. 421 പേര്‍ക്ക്  സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ എട്ടു പേര്‍  മറ്റു ജില്ലക്കാരാണ്. 12 ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒന്‍പതു പേരും രോഗബാധിതരായി.

രോഗബാധിതരില്‍ 230 പുരുഷന്‍മാരും 157 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 56 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്.  

ചങ്ങനാശേരി34, വാഴപ്പള്ളി32,  കോട്ടയം25, പനച്ചിക്കാട്20,ആര്‍പ്പൂക്കര, പാറത്തോട്19, ചെമ്പ്13, കാഞ്ഞിരപ്പള്ളി12, അയ്മനം11, പാമ്പാടി10, അതിരമ്പുഴ, ഈരാറ്റുപേട്ട9 വീതം, അയര്‍ക്കുന്നം, കറുകച്ചാല്‍, പുതുപ്പള്ളി, കുറവിലങ്ങാട്8 വീതം, ഏറ്റുമാനൂര്‍, കരൂര്‍, തിരുവാര്‍പ്പ്7 വീതം എന്നിവിടങ്ങളിലാണ്  കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്.

രോഗം ഭേദമായ 140 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 4248 പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ 10710 പേര്‍ രോഗബാധിതരായി. 6448 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 21165 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.