അമ്പിട്ടന്‍തരിശ് നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി കെ.എസ്.ആര്‍.ടി.സി സര്‍വീസ്

post

പാലക്കാട് : അമ്പിട്ടന്‍തരിശ് നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി വടക്കഞ്ചേരി അമ്പിട്ടന്‍തരിശിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വീസ് വടക്കഞ്ചേരി ഡിപ്പോയില്‍ നിന്ന് ആരംഭിച്ചു. കെ.ഡി പ്രസേനന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകളുള്‍പ്പടെ സര്‍വീസുകള്‍ നിര്‍ത്തിയതോടെ വടക്കഞ്ചേരി അമ്പിട്ടന്‍തരിശ് മേഖലയിലെ ജനങ്ങള്‍ക്ക് അത്യാവശ്യത്തിനു പോലും ഗതാഗതം സാധ്യമാകാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ആവശ്യപ്രകാരം പ്രദേശത്തേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസിന് തുടക്കമിട്ടത്.

പൊതുഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന വലിയൊരു ശതമാനം ആളുകള്‍ക്കും വടക്കഞ്ചേരി അമ്പിട്ടന്‍തരിശ് മേഖലയില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഉപകാരപ്രദമായി മാറുമെന്ന് ഫ്‌ളാഗ് നിര്‍വഹിച്ച് കെ.ഡി.പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. രാവിലെ 6:30 ന് വടക്കഞ്ചേരിയില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് വൈകീട്ട് 6:30 ന് വടക്കഞ്ചേരിയില്‍  അവസാനിക്കും. വടക്കഞ്ചേരി അമ്പിട്ടുതരിശ് പാലക്കാട് റൂട്ടില്‍ കുണ്ടുകാട്, മൂലങ്കോട്, വാര്യപ്പാടം, കല്ല, വാഴാമ്പുഴ വഴിയാണ് സര്‍വീസ് നടത്തുന്നത്.

കുണ്ടുകാട് നടന്ന പരിപാടിയില്‍ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവന്‍ അധ്യക്ഷയായി. കെ.എസ്.ആര്‍.ടി.സി വടക്കഞ്ചേരി ഡിപ്പോ സ്റ്റേഷന്‍ മാസ്റ്റര്‍ എം. കൃഷ്ണമൂര്‍ത്തി, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കലാധരന്‍ എന്നിവര്‍ പങ്കെടുത്തു.

സര്‍വീസ് സമയക്രമം ഇങ്ങനെ

6:30 am വടക്കഞ്ചേരി  അമ്പിട്ടന്‍ തരിശ് 7:00 am

7:20 am അമ്പിട്ടന്‍ തരിശ്  വടക്കഞ്ചേരി 7:50 am

8:10 am വടക്കഞ്ചേരി  അമ്പിട്ടന്‍തരിശ് 8:40 am

8:50 am അമ്പിട്ടന്‍തരിശ്  പാലക്കാട് 10:20 am

10:50 am പാലക്കാട്  അമ്പിട്ടന്‍തരിശ്  12:20 pm

12:40 pm അമ്പിട്ടന്‍തരിശ്  വടക്കഞ്ചേരി 1:10 pm

3:00 pm വടക്കഞ്ചേരി  അമ്പിട്ടന്‍തരിശ്  3:30 pm

3:50 pm അമ്പിട്ടന്‍തരിശ്  വടക്കഞ്ചേരി 4:20 pm

5:20 pm വടക്കഞ്ചേരി  അമ്പിട്ടന്‍തരിശ്  5:50 pm

6:00 pm അമ്പിട്ടന്‍തരിശ്  വടക്കഞ്ചേരി 6:30 pm