സംവരണ മണ്ഡലം നറുക്കെടുപ്പ്;13 വാര്‍ഡുകള്‍ പൂര്‍ത്തിയായി

post

കൊല്ലം : തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പില്‍ 13 വാര്‍ഡുകള്‍ പൂര്‍ത്തിയായി.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും പഞ്ചായത്ത് രാജ് ആക്ടും അനുസരിച്ചുള്ള നടപടിക്രമങ്ങളിലൂടെയാണ് നറുക്കെടുപ്പ് നടന്നത്. മുന്‍കൂട്ടി നല്‍കിയ സമയക്രമമനുസരിച്ച് ഹാളിലെത്തിയ രാഷ്ട്രീയകക്ഷിഉദ്യോഗസ്ഥ പ്രതിനിധികളുടെയും പൊതുജനങ്ങളുടെയും   മുന്നില്‍ സുതാര്യമായ നടപടിക്രമങ്ങളോടെ കലക്ടര്‍ സംവരണ വാര്‍ഡുകളെ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു.

നറുക്കെടുപ്പ് കഴിയുന്ന മുറയ്ക്ക് വിവരങ്ങള്‍ പഞ്ചായത്ത്/ബ്ലോക്ക് അധികാരികള്‍ക്ക് ഉടനടി നല്‍കുന്നുണ്ട്. സംവരണ വാര്‍ഡുകളുടെ വിവരങ്ങള്‍ ചുവടെ.

ഓച്ചിറ ഗ്രാമപഞ്ചായത്ത്

സ്ത്രീ  മേമന വടക്ക്(03), ഞക്കനാല്‍(06), മഠത്തിക്കാരാഴ്മ വടക്ക്(07), മേമന തെക്ക്(10), ചങ്ങന്‍കുളങ്ങര വടക്ക്(11), വലിയകുളങ്ങര വടക്ക്(16), പായിക്കുഴി തെക്ക്(17), മഠത്തിക്കാരാഴ്മ(08). പട്ടികജാതി സ്ത്രീ  മേമന(04).  പട്ടികജാതി  ചങ്ങന്‍കുളങ്ങര പടിഞ്ഞാറ്(14).

കുലശേഖരപുരം ഗ്രാമപഞ്ചായത്ത്

സ്ത്രീ  വള്ളിക്കാവ്(01), ആദിനാട് വടക്ക്(05), പഞ്ചായത്ത് സെന്റര്‍(06), കടത്തൂര്‍(08), കുറുങ്ങപ്പള്ളി(09), കുലശേഖരപുരം(12), പുതിയകാവ്(14), ആദിനാട് തെക്ക്(15), പുത്തന്‍ചന്ത(16), കൊച്ചുമാമ്മൂട്(18), കമ്മ്യൂണിറ്റി ഹാള്‍(22), എച്ച് എസ് എസ്(03). പട്ടികജാതി  കാട്ടില്‍ കടവ്(21).

തഴവ ഗ്രാമപഞ്ചായത്ത്

സ്ത്രീ  കുതിരപ്പന്തി(01), വടക്കുംമുറി കിഴക്ക്(03), പാവുമ്പ വടക്ക്(07), കാളിയന്‍ ചന്ത(08), പാവുമ്പ തെക്ക്(10), മണപ്പള്ളി(11), കറുത്തേരി(16), ബോയിസ് ഹൈസ്‌കൂള്‍(17), ചിറ്റുമല(19), കടത്തൂര്‍(20). പട്ടികജാതി സ്ത്രീ  വടക്കുംമുറി(02). പട്ടികജാതി  ഗേള്‍സ് ഹൈസ്‌കൂള്‍ വാര്‍ഡ്(14).

ക്ലാപ്പന ഗ്രാമപഞ്ചായത്ത്

സ്ത്രീ  പ്രയാര്‍ സൗത്ത്ഡി(04), പ്രയാര്‍ സൗത്ത്ഇ(05), വരവിളഎ(06), പെരിനാട്ബി(07), വരവിളബി(09), ക്ലാപ്പന സൗത്ത്(12), ക്ലാപ്പന നോര്‍ത്ത്എ(13), പെരുമാന്തഴബി(10). പട്ടികജാതി  പെരുമാന്തഴഎ(08).

ആലപ്പാട് ഗ്രാമപഞ്ചായത്ത്

സ്ത്രീ  അഴീക്കല്‍ എ(01), അഴീക്കല്‍ സി(03), കുഴിത്തുറ(08), ആലപ്പാട്(09), ചെറിയഴീക്കല്‍ സി(12), കൊച്ച് ഓച്ചിറ(13), മുക്കുംപുഴ(15), വെള്ളനാതുരുത്ത്(16). പട്ടികജാതി  അഴീക്കല്‍ ഡി(04).

തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ  ഇടക്കുളങ്ങര വടക്ക്(04), വെളുത്ത മണല്‍ പടിഞ്ഞാറ്(05), പുലിയൂര്‍ വഞ്ചി തെക്ക്(06), തൊടിയൂര്‍(10), വെളുത്ത മണല്‍(13), മുഴങ്ങോടി തെക്ക് കിഴക്ക്(16), മാരാരിത്തോട്ടം വടക്ക്(17), ചാമ്പക്കടവ്(19), കല്ലേലി ഭാഗം(21), ചിറ്റുമൂല(02). പട്ടികജാതി സ്ത്രീ  മുഴങ്ങോടി കിഴക്ക്(14), ഇടക്കുളങ്ങര(23). പട്ടികജാതി  വേങ്ങറ(12).

വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത്

സ്ത്രീ  കാരാളി ടൗണ്‍(01), കണത്താര്‍കുന്നം(02), കടപുഴ(06), ഐത്തോട്ടുവ പടിഞ്ഞാറ്(12), പട്ടകടവ്(14). പട്ടികജാതി സ്ത്രീ  നടുവിലക്കര(08), കോതപുരം(13). പട്ടികജാതി  വലിയപാടം ഈസ്റ്റ്(05).

ശൂരനാട് സൗത്ത് ഗ്രാമപഞ്ചായത്ത്

സ്ത്രീ  ഇരവിച്ചിറ പടിഞ്ഞാറ്(01), തൃക്കുന്നപ്പുഴ വടക്ക്(04), ഇരവിച്ചിറ കിഴക്ക്(05), തൃക്കുന്നപ്പുഴ(07), ആയിക്കുന്നം(09), പതാരം(12), കിടങ്ങയം നടുവില്‍(15). പട്ടികജാതി സ്ത്രീ  ഇരവിച്ചിറ തെക്ക്(11). പട്ടികജാതി  കിടങ്ങയം കന്നിമേല്‍(14).

പോരുവഴി ഗ്രാമപഞ്ചായത്ത്

സ്ത്രീ  കോളജ് വാര്‍ഡ്(06), വായനശാല വാര്‍ഡ്(07), മൈലാടുംകുന്ന്(13), കമ്പലടി നോര്‍ത്ത്(14), മയ്യത്തുംക്കര(15), പള്ളിമുറി(16), നടുവിലേമുറി(17). പട്ടികജാതി സ്ത്രീ  മണ്ണാറോഡ്(04), കമ്പലടി(12). പട്ടികജാതി  വടക്കേമുറി(18).

ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്  

സ്ത്രീ  മുതുപിലാക്കാട്(05), കരിംതോട്ടുവ(06), മുതുപിലാക്കാട് വെസ്റ്റ്(09), രാജഗിരി(12), പള്ളിശ്ശേരിക്കല് വെസ്റ്റ്(16), പള്ളിശ്ശേരിക്കല് ഈസ്റ്റ്(17), മനക്കര(18), ഭരണിക്കാവ്(19). പട്ടികജാതി സ്ത്രീ  പനപ്പെട്ടി(01), ശാസ്താംകോട്ട ടൗണ്‍(11). പട്ടികജാതി  മുതുപിലാക്കാട് കിഴക്ക്(04).

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത്

സ്ത്രീ  നിലയ്ക്കല്‍(03), പുത്തനമ്പലം ഈസ്റ്റ്(08), പുത്തനമ്പലം(09), നെടിയവിള കിഴക്ക്(11), ആറ്റുകടവ്(12), നെടിയവിള ടൗണ്‍(13), തുരുത്തിക്കര കിഴക്ക്(14). പട്ടികജാതി സ്ത്രീ  ഐവര്‍കാല നടുവില്‍(07), ഭൂതക്കുഴി(17). പട്ടികജാതി  തെറ്റിമുറി(05), നാട്ടിശ്ശേരി(10).

ശൂരനാട് നോര്‍ത്ത് ഗ്രാമപഞ്ചായത്ത്

സ്ത്രീ  ആനയടി(04), നടുവിലേമുറി(08), പുളിമൂട്(09), ചക്കുവള്ളി(11), പഞ്ചായത്ത് ഓഫീസ് വാര്‍ഡ്(15), അഴകിയകാവ് എല്‍ പി എസ് വാര്‍ഡ്(16), പാറക്കടവ്(18). പട്ടികജാതി സ്ത്രീ  പുലിക്കുളം(01), ഹൈസ്‌കൂള്‍ വാര്‍ഡ്(14). പട്ടികജാതി  പള്ളിച്ചന്ത(13).

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്

സ്ത്രീ  ഇടവനശ്ശേരി പടിഞ്ഞാറ്(04), വേങ്ങ വടക്ക്(07), വേങ്ങ(08), വേങ്ങ തെക്ക്(10), കോവൂര്‍(12), കടപ്പ തെക്ക്(15), കടപ്പ(16), കടപ്പ കിഴക്ക്(17), കടപ്പ വടക്ക്(19). പട്ടികജാതി സ്ത്രീ  വേങ്ങ കിഴക്ക്(09), കിഴക്കേക്കര തെക്ക്(14). പട്ടികജാതി  തെക്കന്‍ മൈനാഗപ്പള്ളി പടിഞ്ഞാറ്(21).