അഗളി പഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

post

പാലക്കാട്: അഗളി ഗ്രാമപഞ്ചായത്തില്‍ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. അഗളി ഐ.എച്ച്.ആര്‍.ഡി. കോളേജിന് സമീപത്തുള്ള ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭിക്കും. ഒന്നിച്ച് 50 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അദ്ധ്യക്ഷയായ പരിപാടിയില്‍  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവശങ്കരന്‍, അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി. ബാബു, ചെയര്‍മാന്‍ മുഹമ്മദ് ജാക്കീര്‍ ,ബ്ലോക്ക് സെക്രട്ടറി സുനീഷ്, വി.ഇ.ഒ. സൗദാമിനി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ മരുതി, വാര്‍ഡ് അംഗം പരമേശ്വരന്‍, അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുരുകേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.