ജില്ലയില്‍ 426 പേര്‍ക്കു കൂടി കോവിഡ്

post

കോട്ടയം : ജില്ലയില്‍ 426 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.  417 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ എട്ടു പേര്‍  മറ്റു ജില്ലക്കാരാണ്.  ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും രോഗബാധിതരായി. ആകെ 2748 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 220 പുരുഷന്‍മാരും 158  സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 56 പേര്‍ 60നുമുകളില്‍ പ്രായമുള്ളവരാണ്.  

വാഴപ്പള്ളി36, കോട്ടയം34, ചങ്ങനാശേരി28, ഈരാറ്റുപേട്ട24, പാമ്പാടി20, വാകത്താനം18, തിരുവാര്‍പ്പ്14, ഉദയനാപുരം12, മീനടം, വൈക്കം10 വീതം, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, തലപ്പലം, വിജയപുരം9 വീതം,  മുണ്ടക്കയം, രാമപുരം8 വീതം, എലിക്കുളം, കടുത്തുരുത്തി, കൂരോപ്പട, മാടപ്പള്ളി, ഞീഴൂര്‍7 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.രോഗം ഭേദമായ  124 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 3660 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 9706 പേര്‍ രോഗബാധിതരായി. 6040 പേര്‍ രോഗമുക്തി നേടി.ജില്ലയില്‍ ആകെ 20798  പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.