സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ പരിശീലനം നല്‍കി

post

കാസര്‍ഗോഡ് : ആരോഗ്യവകുപ്പ് ജില്ലാതല പരിശീലന വിഭാഗം, കുമ്പള സിഎച്ച്‌സി എന്നിവയുടെ ആഭിമുഖ്യത്തില്‍  കുമ്പളയിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് രോഗപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആശുപത്രി അണുനശീകരണം, രോഗ ചികിത്സ,പി പി ഇ കിറ്റ് ധരിക്കല്‍, രോഗ പ്രതിരോധം,  ക്വാറന്റയിന്‍ നിയമങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്.

കോവിഡ് സമൂഹ വ്യാപന ആശങ്കയുള്ള  സാഹചര്യത്തില്‍ ആശുപത്രികളില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് എത്തുന്നത് തടയുക എന്നുള്ളതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം..സെന്റ് മോണിക്ക സ്‌കൂള്‍ ഹാളില്‍ നടത്തിയ പരിപാടി കുമ്പള സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ കെ ദിവാകരറൈ ഉദ്ഘാടനം ചെയ്തു.ഡോ. ബി നാരായണ നായക്ക് അധ്യക്ഷത  വഹിച്ചു.ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബിഅഷറഫ്, ഡോ. ബി അപര്‍ണ്ണ, നഴ്‌സിംഗ് ട്യൂട്ടര്‍ ഷെല്‍ജി എന്നിവര്‍ സംസാരിച്ചു .