എസ്. ഹരികിഷോര്‍ പി.ആര്‍.ഡി ഡയറക്ടറായി ചുമതലയേറ്റു

post

തിരുവനന്തപുരം : എസ്. ഹരികിഷോര്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു. നിലവില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. കെ.എസ്.ഐ. ഡി.സി എം.ഡി, പത്തനംതിട്ട ജില്ല കളക്ടര്‍, ടൂറിസം ഡയറക്ടര്‍, എസ്.സി/എസ്.ടി ഡയറക്ടര്‍, മാനന്തവാടി, ചെങ്ങന്നൂര്‍ സബ് കളക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2008 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കൊല്ലം അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കണ്ണൂര്‍  ചെറുകുന്ന് സ്വദേശിയാണ്.


prd