സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

post

വയനാട് : സാമൂഹിക സന്നദ്ധ സേനയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം  ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ജില്ലയില്‍ നിന്നും സാമുഹിക സന്നദ്ധസേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഏഴായിരത്തിലധികം ആളുകളില്‍  ഓണ്‍ലൈന്‍ വഴി പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 55 വാളണ്ടിയര്‍മാര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. പ്രകൃതി ദുരന്തങ്ങള്‍ പോലെയുള്ള അടിയന്തര സാഹചര്യം നേരിടുന്നതിന് സാമൂഹിക സന്നദ്ധ സേനകളുടെ സേവനം ലഭ്യമാക്കും. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്,  ദാരിദ്ര ലഘൂകരണ വിഭാഗം പ്രേജക്ട് ഡയറക്ടര്‍ പി.സി മജീദ്, ഇന്റര്‍ ഏജന്‍സി ഗ്രൂപ് കോ ഓര്‍ഡിനേറ്റര്‍ അമിത് രമണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.