കല്ലപ്പള്ളി വട്ടോളി കമ്മാടി റോഡില്‍ പന്നിപ്പാറ തോടിനു കുറുകെ നിര്‍മ്മിക്കുന്ന പാലം പ്രവൃത്തി ഉദ്ഘാടനം

post

കാസര്‍ഗോഡ് : കല്ലപ്പള്ളി വട്ടോളി കമ്മാടി റോഡില്‍ പന്നിപ്പാറ തോടിനു കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം  റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപയാണ് പാലം നിര്‍മാണത്തിന് നീക്കിവച്ചിരിക്കുന്നത്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാന അതിര്‍ത്തിയായ കല്ലപ്പള്ളിയിലെയും കമ്മാടിയിലെയും ജനങ്ങളുടെ ദീര്‍ഘകാല യാത്ര ദുരിതങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. അതിര്‍ത്തി പ്രദേശവും  ഭാഷാ ന്യൂനപക്ഷവുമായ ഈ പ്രദേശത്തിന്റെ സമഗ്രവികസനം  ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിന്റെ  നേതൃത്വത്തില്‍ നടന്നു വരുന്നത്. എംഎല്‍എ ആയിരുന്ന കാലത്ത് ആസ്തി വികസന ഫണ്ടില്‍ നിന്നും ആദ്യമായി അനുവദിച്ച ഒരു കോടി രൂപ പാണത്തൂര്‍ കൊല്ലപ്പള്ളി റോഡിന്റെ വികസനത്തിന് ആയിരുന്നു. ഇന്ന് അത് വിവിധ ബീച്ചുകളില്‍ ആയി അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. പാണത്തൂര്‍ കല്ലപ്പള്ളി റോഡിന്റെ  ഏഴ് വര്‍ഷം മുമ്പ് പൂര്‍ത്തിയായ ആദ്യഘട്ടത്തിന് നവീകരണ പ്രവര്‍ത്തികള്‍ക്ക് മൂന്നു കോടി രൂപ അനുവദിചതായും മന്ത്രി പറഞ്ഞു.


ചെറുകിട ജലസേചനവകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പന്നിപ്പാറ വി സി ബി കം ട്രാക്ടര്‍ വേയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പനത്തടി പഞ്ചായത്തിന്റെ  നിര്‍ദ്ദേശമനുസരിച്ച്നബാര്‍ഡ് എ ആര്‍ ഐ ഡി എഫ് ഐ ഫണ്ടില്‍ 68 ലക്ഷം രൂപ വകയിരുത്തി ആണ് പന്നിപ്പാറ വി സി ബി കോം ട്രാക്ടര്‍ വേ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 42 ഹെക്ടര്‍ സ്ഥലത്ത് ജലസംഭരണം ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുക എന്നിവ സാധ്യമാകുന്ന രീതിയിലാണ് റോഡിനു കുറുകെ വി സി ബി നിര്‍മ്മിച്ചിരിക്കുന്നത്. ജല സംഭരണത്തിനായി ഫൈബര്‍ ഷട്ടറുകള്‍ ആണ് നല്‍കിയിരിക്കുന്നത് പ്രദേശത്തെ സുഖമായി യാത്ര സൗകര്യത്തിന് 3.3 മീറ്റര്‍ വീതിയില്‍ ട്രാക്ടര്‍ വേറെയും ഈ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

  കാസര്‍കോട് വികസന പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് ഘട്ടമായി പുനരുദ്ധരിക്കുന്ന പാണത്തൂര്‍ കല്ലപ്പള്ളി റോഡിന്റെ ആദ്യ രണ്ടു റിച്ചുകളും മൂന്നാമത്തെ ബീച്ചിലെ പ്രവൃത്തി ഉദ്ഘാടനവും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ദക്ഷിണ കന്നഡയിലെ സുനിയുമായി ബന്ധപ്പെടുത്തുന്ന പ്രധാന ലിങ്ക് റോഡാണിത്. പനത്തടി പഞ്ചായത്തിലൂടെ കടന്നുപോകുന്ന 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലായി മൂന്ന് കിലോമീറ്റര്‍ വീതം മെക്കാഡം ടാറിങ് പൂര്‍ത്തീകരിച്ച് റോഡ് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ആദ്യ റീച്ച് രണ്ടുകോടിയും രണ്ടാമത്തെ റീച്ചിന് ഒരു കോടിയും മൂന്നാമത്തെ റീചായ നാല് കിലോമീറ്ററിന് 3.74 കോടിയുമാണ് കെ ഡി പി യില്‍ വകയിരുത്തിയത്. പെരുമുണ്ട ഉദിയാറ  തോടിനു നു കുറുകെയാണ് പന്നിപ്പാറ വി സി ബി കം ട്രാക്ടര്‍ വേ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്കാഞ്ഞങ്ങാട് എംഎല്‍എയുമായ  ചന്ദ്രശേഖരന്റെയും ഗ്രാമ പഞ്ചായത്തിന്റെ യും നിര്‍ദേശമനുസരിച്ചാണ് നബാര്‍ഡ് ഫണ്ട് അനുവദിച്ചത്.