ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

post

കോഴിക്കോട്: ജില്ലാ മൃഗാശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ഡിഎല്‍ടി സര്‍ട്ടിഫിക്കറ്റ്. താല്പര്യമുളളവര്‍ ഡിസംബര്‍ ആറിന് രാവിലെ 10.30 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, വയനാട് റോഡ്, കോഴിക്കോട്. ഫോണ്‍ 9847 184 245.