സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ ഐ.എസ്.ഒ നിലവാരത്തിലാക്കും : മന്ത്രി ജി. സുധാകരന്‍

post

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍. നാവായിക്കുളം പുതിയ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ മന്ദിരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ കാലം പുതിയ സേവനം എന്ന മുദ്രാവാക്യവുമായി ആധുനികവല്‍ക്കരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷന്‍ വകുപ്പ്.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട സേവനം പൊതുജനങ്ങള്‍ക്ക് ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

കിഫ്ബിയില്‍ നിന്ന് 1.37 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലകളിലായി മന്ദിര നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് കെട്ടിടം നിര്‍മിച്ചത്.