ഷോപ്പിങ് കോംപ്ലെക്‌സിന്റെ ശിലാസ്ഥാപനം നടത്തി

post

തൃശൂര്‍ : ചെമ്പുക്കാവില്‍ ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. 2.30 കോടി ചെലവിലാണ് മൂന്നുനിലകളുള്ള ആധുനിക വാണിജ്യ സമുച്ചയം നിര്‍മ്മിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, കൗണ്‍സിലര്‍മാരായ കെ മഹേഷ്, സതീഷ്ചന്ദ്രന്‍, അനൂപ് കരിപ്പാല്‍, നികുതികാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാന്ത അപ്പു, ഡി പി സി മെമ്പര്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ പങ്കെടുത്തു. ചെമ്പുക്കാവില്‍ ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കുന്നു.