അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ: കായംകുളം നഗരസഭയിലെ പതിനാറാം വാര്‍ഡില്‍ നിര്‍മിച്ച 76 ആം നമ്പര്‍ അങ്കണവാടി കെട്ടിടം കായംകുളം നഗരസഭ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. തൊട്ടാശ്ശേരിയില്‍ ഉണ്ണി അമ്മ പങ്കജാക്ഷിയുടെ  ഓര്‍മയ്ക്കായി നല്‍കിയ സ്ഥലത്താണ് അമ്മയുടെ സ്മരണക്കായി കെട്ടിടം നിര്‍മിച്ചത്.

നഗരസഭാ വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 550 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഹാള്‍, കിച്ചന്‍, ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങളോടെ മികച്ച  രീതിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 25 കുട്ടികള്‍ക്ക് ഒരേ സമയം ഇരുന്ന് പഠിക്കാനാകുന്ന രീതിയിലാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായി നടത്തിയ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പലമുറ്റത്ത് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ദാസ്, കായംകുളം നഗരസഭ സെക്രട്ടറി എ രാജേഷ് എന്നിവര്‍ പങ്കെടുത്തു.