ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പുതിയ കെട്ടിടത്തിന് മന്ത്രി എംഎം മണി ശിലയിട്ടു

post

ഇടുക്കി : ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നെടുങ്കണ്ടത്ത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി  നിര്‍വഹിച്ചു. ജില്ലാ സ്റ്റാമ്പ് ഡിപ്പോയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി  2.27 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 3500 അടി ചതുരശ്ര വിസ്തീര്‍ണത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ  കെട്ടിടം നിര്‍മ്മിക്കുക. നെടുങ്കണ്ടം സബ് ട്രഷറി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ എ.ടി.ഒ അന്നമ്മ സെബാസ്റ്റിയന്‍, നെടുങ്കണ്ടം സബ്ട്രഷറി ജൂനിയര്‍ സൂപ്രണ്ട് അനില്‍കുമാര്‍ എ.ജി, ജില്ലാ സ്റ്റാമ്പ് ഡിപ്പോ ഓഫീസര്‍ ആനിയമ്മ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.