ദിശ യോഗം ചേര്‍ന്നു

post

തൃശൂര്‍ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരാനിരിക്കെ ത്വരിതഗതിയില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധ ചെലുത്തണമെന്ന് ടി എന്‍ പ്രതാപന്‍ എം പി. . കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്റിംഗ് കമ്മിറ്റി (ദിശ)യുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.പി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, വിവിധ ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമ / ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത്/ കോര്‍പ്പറേഷന്‍ / മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.