ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്

post

14 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ

29 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്നലെ (05.09.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 6 പേര്‍ക്കും  സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്കുമാണ് രോഗബാധ. 29 പേര്‍  രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1664 ആയി. ഇതില്‍ 1399 പേര്‍ രോഗമുക്തരായി. 257 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

രോഗം ബാധിച്ചവര്‍:

മൂലങ്കാവ് ബാങ്ക് സമ്പര്‍ക്കത്തിലുള്ള 3 ചെറുപുഴ സ്വദേശികള്‍ (52,78, 59), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള 5 മീനങ്ങാടി സ്വദേശികള്‍ ( 35, 4, 18, 49, 13),  പനവല്ലി സ്വദേശി (20),  തരുവണ സ്വദേശി (22), അഞ്ചുകുന്ന് സ്വദേശി (39), പൂതാടി സമ്പര്‍ക്കത്തിലുള്ള മൂഡകൊല്ലി സ്വദേശി (2), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ് സ്വദേശി (23), ബീനാച്ചി  സമ്പര്‍ക്കത്തിലുള്ള ബീനാച്ചി സ്വദേശി (30) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഓഗസ്റ്റ് 28 ന് കര്‍ണാടകയില്‍ നിന്ന്  വന്ന  വരദൂര്‍ സ്വദേശി (42), സെപ്തംബര്‍ നാലിന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന  പുല്‍പ്പള്ളി സ്വദേശി (23),  അന്ന് തന്നെ നാഗ്പൂരില്‍ നിന്ന് വന്ന ലോറി ഡ്രൈവര്‍മാര്‍ തവിഞ്ഞാല്‍ സ്വദേശി (39), നല്ലൂര്‍നാട് സ്വദേശി (39), ഓഗസ്റ്റ് 28ന് പഞ്ചാബില്‍ നിന്ന് വന്ന റിപ്പണ്‍  സ്വദേശിനി (45), സെപ്റ്റംബര്‍ നാലിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശിനി (66) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗം സ്ഥിരീകരിച്ചത്.

29 പേര്‍ക്ക് രോഗമുക്തി

എട്ട് സുല്‍ത്താന്‍ബത്തേരി സ്വദേശികള്‍, 3 വാളാട് സ്വദേശികള്‍, പുതുശ്ശേരി കടവ്, നല്ലൂര്‍നാട് സ്വദേശികളായ 2 പേര്‍ വീതം, ചെതലയം, ചൂരല്‍മല, മൂലങ്കാവ്, മുണ്ടക്കുറ്റി, മുണ്ടക്കൈ,  കണിയാരം, പൂതാടി,  പേരിയ, ചീരാല്‍,  മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും 2 തമിഴ്‌നാട് സ്വദേശികളും 2 കര്‍ണാടക സ്വദേശികളുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

258 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്നലെ (05.09) പുതുതായി നിരീക്ഷണത്തിലായത് 258 പേരാണ്. 242 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2908 പേര്‍. ഇന്നലെ വന്ന 41 പേര്‍ ഉള്‍പ്പെടെ 290 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്നലെ 1348 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 54571 സാമ്പിളുകളില്‍ 52739 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 51075 നെഗറ്റീവും 1664 പോസിറ്റീവുമാണ്.

കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ  6, 8, 9, 10 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി.

കണ്ടൈന്‍മെന്റ് സോണ്‍

സുല്‍ത്താന്‍ ബത്തേരി നഗരസഭ ഡിവിഷന്‍  1 പ്രദേശം 6.9.2020 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ കണ്ടൈന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.