ചാലക്കുടി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ കെട്ടിടനിര്‍മ്മാണോദ്ഘാടനം

post

തൃശൂര്‍ :  സംസ്ഥാന വിദ്യഭ്യാസ വകുപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ചാലക്കുടി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ പുതിയ കെട്ടിട്ട നിര്‍മ്മാണോദ്ഘാടനം എം എല്‍ എ ബി.ഡി ദേവസ്സി നിര്‍വ്വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിക്കാന്‍ തുക അനുവദിച്ചിട്ടുള്ളത്. 4850 സ്‌ക്വയര്‍ ഫീറ്റില്‍ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, കിച്ചണ്‍, ഡൈനിംഗ് ഹാള്‍ എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം പണി പൂര്‍ത്തീകരിക്കുക. നഗരസഭാ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ.ജോജി, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍ സ്ഥിരം സമിതി അംഗങ്ങളായ യു.വി.മാര്‍ട്ടിന്‍, ഗീത സാബു, തുടങ്ങിയവര്‍ പങ്കെടുത്തു.