വെറ്റിലപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം

post

തൃശൂര്‍: വെറ്റിലപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ബി ഡി ദേവസ്സി എം എല്‍ എ നിര്‍വ്വഹിച്ചു. ഹയര്‍ സെക്കന്ററി വിഭാഗത്തിന് അഞ്ചു ക്ലാസ്സ് മുറികളും ടോയ്ലറ്റ് സൗകര്യങ്ങളുമായാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കുക. 4800 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ക്ലാസ് റൂമുകളൊരുങ്ങുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണം ചുമതല. ചടങ്ങില്‍ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം സി ജെ സിനി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജു വാഴക്കാല, സ്‌കൂള്‍ പ്രാധാന അധ്യാപകന്‍ പി ജെ ബിജു, ഹയര്‍ സെക്കന്ററി വിഭാഗം പ്രാധാന അധ്യാപിക സി വിജയ കുമാരി, പി ടി എ പ്രസിഡന്റ് റെയ്‌നി റാഫി തുടങ്ങിയവര്‍ പങ്കെടുത്തു.