നഗര പ്രിയ പദ്ധതി മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു

post

പുനലൂരില്‍ 700 വനിതാ ഗുണഭോക്താക്കള്‍

കൊല്ലം: കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന നഗര പ്രിയ പദ്ധതിക്ക് പുനലൂര്‍ നഗരസഭയില്‍ തുടക്കമായി. പദ്ധതി പ്രകാരം നഗരസഭയിലെ 700 വനിതകള്‍ക്ക് മുട്ടക്കോഴിയും കൂടും ലഭ്യമാക്കി. കലയനാട് കാര്‍ഷിക വിപണിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ. രാജു പദ്ധതി ഉദ്ഘാടനം ചെയ്തു.

വനിതകള്‍ക്ക് സ്വന്തമായി വരുമാനം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നഗര പ്രിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 60 ദിവസം പ്രായമായ അഞ്ച് കോഴികളെയും അഞ്ച് കിലോ കോഴിത്തീറ്റയും മരുന്നും കോഴിക്കൂടുമാണ് ഒരു ഗുണഭോക്താവിന് നല്‍കിയത്. പുനലൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. എ. ലത്തീഫ് അധ്യക്ഷനായ പരിപാടിയില്‍ കെപ്‌കോ ചെയര്‍മാന്‍ ജെ. ചിഞ്ചുറാണി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സബീന സുധീര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി. ഓമനക്കുട്ടന്‍, അംജിത്ത് ബിനു, സുഭാഷ് ജി. നാഥ്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.