5000 കുടുംബങ്ങള്‍ക്ക് ഓണസദ്യയൊരുക്കി 'ഒപ്പം' പദ്ധതി

post

തൃശൂര്‍ : ദത്ത് ഗ്രാമങ്ങളിലെ 5000 കുടുംബങ്ങള്‍ക്ക് ഓണസദ്യയൊരുക്കി ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഒപ്പം പദ്ധതി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ജില്ലയിലെ 100 ദത്തുഗ്രാമങ്ങളിലേക്ക് ഓണസദ്യയൊരുക്കുക ലക്ഷ്യമിട്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. 650 രൂപ വിലവരുന്ന 50 പലവ്യജ്ഞന കിറ്റുകള്‍ വീതമാണ് ദത്ത് ഗ്രാമങ്ങളിലെ 5000 കുടുംബങ്ങള്‍ക്ക് ഇതിന്റെ ഭാഗമായി നല്‍കുന്നത്. ചടങ്ങില്‍ ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി എം കരീം, നാഷണല്‍ സര്‍വീസ് കണ്‍വീനര്‍ എം വി പ്രതീഷ്, പി എ സി അംഗം റസല്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.