ജനകീയ ഹോട്ടല്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട്:  ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ തൊഴില്‍- എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയില്‍പ്പെടുത്തി എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍  വടക്കുമ്പാട് ജനകീയ ഹോട്ടല്‍ ആരംഭിച്ചത്.

രാവിലെ പത്തു മുതല്‍ വൈകിട്ട് നാലു വരെയാണ് നിലവിലെ പ്രവര്‍ത്തന സമയം. 20 രൂപക്ക് ഊണ് ലഭിക്കും. പകല്‍ 12 മുതല്‍ മൂന്ന് വരെ സമയത്താണ്  ഊണ്‍ ലഭിക്കുക. പാഴ്‌സലായി നല്‍കുന്നതിന് 25 രൂപയാണ്.  മീന്‍, ഇറച്ചി, കപ്പ  ഉള്‍പ്പെടെയുള്ള വിഭവങ്ങളും കുറഞ്ഞ നിരക്കില്‍ ലഭിക്കും. ഞായര്‍

അവധിയാണ്.ആറു കുടുംബശ്രീ പ്രവര്‍ത്തകരാണ് ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഊണ് ആവശ്യമുള്ളവര്‍ക്ക് നേരത്തേ ബുക്ക് ചെയ്യാം.  ഫോണ്‍ നമ്പര്‍: 9562570280, 9747294231, 9747353283

വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂസ കോത്തബ്ര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.കെ. സുമതി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സരീഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സഫിയ പടിഞ്ഞാറയില്‍, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍ കെ, പി.കെ.രമ,  ടി.പി. റീന, പി.പി. നാണു, കെ.കെ. രവി,  എം. നളിനി, ടി.പി.ലളിത, ജി.സജിത എന്നിവര്‍ പങ്കെടുത്തു.