ഓണക്കാല പാല്‍ പരിശോധന തുടങ്ങി

post

പത്തനംതിട്ട : ക്ഷീരവികസന വകുപ്പിന്റെ  അടൂര്‍ അമ്മകണ്ടകരയിലെ ക്വാളിറ്റി കണ്‍ട്രോള്‍ ലാബില്‍ ഓണക്കാല പാല്‍ പരിശോധനാ പരിപാടിയുടെ ഉദ്ഘാടനം ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ മുണ്ടപ്പള്ളി തോമസ് നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേശ് അധ്യക്ഷത വഹിച്ചു. 

മെലൂട് ക്ഷീരസംഘം പ്രസിഡന്റ് എ.പി. ജയന്‍ ആദ്യ പാല്‍ സാമ്പിള്‍ കൈമാറി. ബ്ലോക്ക് മെമ്പര്‍ മായ ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് എ. പി. സന്തോഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഷിബു, ക്ഷീരവികസന ഓഫീസര്‍മാരായ മാത്യു വര്‍ഗീസ്, റോയ് അലക്‌സാണ്ടര്‍, കെ. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരവികസന ഓഫീസര്‍മാരായ  എസ്. മഞ്ജു, പി. അജിതാദേവി, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ആര്‍. അനുമോള്‍,  ലാബ് അസിസ്റ്റന്റ് കെ. സുരേഷ് എന്നിവര്‍ പാല്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.