രണ്ടാം ലോക കേരള സഭ : തിരുവനന്തപുരത്തിനിന്ന് ആഘോഷരാവ്

post

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭയോടനുബന്ധിച്ച് നിയമസഭാങ്കണത്തില്‍ ഇന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. രാത്രി 7.30 ന് നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണന്‍തമ്പി ഹാളില്‍വച്ച് ലോകപ്രശസ്ത ബംഗ്ലാദേശി സംഗീതജ്ഞ സാമിയ മഹ്ബൂബ് അഹമ്മദ് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതസന്ധ്യയും തുടര്‍ന്ന് പ്രവാസ സംഗീതികയും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന സര്‍ഗ്ഗോത്സവം- ജാംബേ ജനകീയ തളസമന്വയത്തില്‍ നൈജീരിയന്‍ സംഗീതജ്ഞന്‍ ജോര്‍ജ്ജ് അക്ക്വറ്റി അബാന്‍, ദക്ഷിണാഫ്രിക്കന്‍ ഗായിക അന്ന ഖാന, സൂഫി ഗായിക അനിതാ ഷേക്ക്, ജാസി ഗിഫ്റ്റ് , മത്തായി സുനില്‍, തോമസ് പി.ഡി., നമിതാ ബാബു എന്നീ പ്രതിഭകള്‍ അണിനിനരക്കും. പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ഗ്ലോബല്‍ എക്‌സൈല്‍ ബാന്‍ഡ് മള്‍ട്ടിമീഡിയ മെഗാ ഷോയും ലോക കേരള സഭയോടനുബന്ധിച്ച് നടക്കും.

https://www.facebook.com/1452674061718877/posts/2501716133481326/