സുഭിക്ഷകേരളം: ബയോഫ്‌ളോക്ക് മത്സ്യകൃഷി ജില്ലാതല ഉദ്ഘാടനം

post

കാസര്‍ഗോഡ് : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ബയോഫ്‌ളോക്ക് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിര്‍വ്വഹിച്ചു. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  സതീശന്‍.പി.വി അധ്യക്ഷത വഹിച്ചു. ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ വേണുഗോപാലന്‍.പി.കെ, പദ്ധതി കോ ഓര്‍ഡിനേറ്റര്‍ സുഷമ.വി, സുഭിക്ഷ നോഡല്‍ ഓഫീസര്‍ ആതിര.ഐ.പി, പദ്ധതി പ്രൊമോട്ടര്‍മാരായ ശകുന്തള, അബ്ദുള്‍ റഹിമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.