ദേശീയ സമ്മതിദാന ദിനത്തിന് ആവേശം പകര്‍ന്ന് കത്തെഴുത്തു മത്സരം

post

പത്തനംതിട്ട: ദേശീയ സമ്മതിദാന ദിനത്തോട് അനുബന്ധിച്ച്് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പത്തനംതിട്ട കാതോലിക്കറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ കത്തെഴുത്തു മത്സരം നടത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.കെ പ്രേംകുമാര്‍ കത്തെഴുത്തു മത്സരം ഉദ്ഘാടനം ചെയ്തു.

നാളത്തെ പൗരന്മാരായി വളര്‍ന്നുവരുന്ന സമൂഹത്തിന് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളാണ് കത്തെഴുത്ത് മത്സരത്തില്‍ പങ്കെടുത്തത്. 'ജനാധിപത്യത്തില്‍ നാമാണ് നമ്മുടെ വിധികര്‍ത്താക്കള്‍, നമ്മുടെ ഭാവിയുടെ വര്‍ണങ്ങള്‍ നിര്‍ണയിക്കുന്നതും നാം തന്നെയാണ്' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കത്തെഴുത്തു മത്സരം നടന്നത്. ജില്ലയിലെ വിവിധ വിദ്യാലങ്ങളില്‍ നിന്നുള്ള 64 വിദ്യാര്‍ഥികള്‍ കത്തെഴുത്തു മത്സരത്തില്‍ പങ്കെടുത്തു.