വെള്ളിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു

post

തൃശൂര്‍ : മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് വെള്ളിക്കുളങ്ങര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന്‍ നിര്‍വഹിച്ചു. 57 ലക്ഷം രൂപ ചിലവഴിച്ചാണ് ലിഫ്റ്റ് ഇറിഗേഷന്‍ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. പഞ്ചായത്തിലെ 9, 10, 14 വാര്‍ഡുകളിലെ ജല സേചനത്തിന് പദ്ധതി സഹായകരമാണ്. 105 ഏക്കറിലേക്കുള്ള ജലസേചന സൗകര്യമാണ് ഇതിലൂടെ പൂര്‍ത്തിയാവുന്നത്. വേനല്‍ക്കാലത്തു ജലക്ഷാമം നേരിടുന്ന വെള്ളിക്കുളങ്ങര കോണ്‍വെന്റ് സ്‌കൂള്‍ പരിസരം, മൃഗാശുപത്രി പരിസരം, ഇത്തനോളി എന്നിവിടങ്ങളിലേക്കും ഇനി മുതല്‍ വെള്ളമെത്തും. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനന്‍ ചള്ളിയില്‍, പഞ്ചായത്ത് അംഗങ്ങളായ എ കെ പുഷ്പാകരന്‍, ജോയ് കാവുങ്ങല്‍, മോളി തോമസ്, ലിഫ്റ്റ് ഇറിഗേഷന്‍ സമിതി സെക്രട്ടറി കെ വി ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.