ദേശീയസമ്മതിദായക ദിനാഘോഷം: ജില്ലാതല കത്തെഴുത്തു മത്സരം നടത്തി

post

തൃശൂര്‍: ജനുവരി 25 ന് നടത്തുന്ന പത്താം ദേശീയ സമ്മതിദായക ദിനാഘോഷം പരിപാടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല കത്തെഴുത്ത് മത്സരം മുളങ്കുന്നത്തുകാവ് കിലയിലെ ഗ്രാമസ്വരാജ് ഹാളില്‍ നടത്തി. എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഓരോ പൗരനും സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം എന്ന ആശയത്തെ ആസ്പദമാക്കി തല്‍സമയം നല്‍കുന്ന വിഷയത്തെ സംബന്ധിച്ച് കത്ത് തയ്യാറാക്കുന്ന മത്സരമാണ് നടന്നത്. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. ശശികുമാര്‍ മത്സരത്തിന് നേതൃത്വം നല്‍കി. കില അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യു ആന്‍ഡ്രൂസ് സംസാരിച്ചു. ജില്ലാതല മത്സര വിജയികള്‍ക്ക് ജനുവരി 20 ന് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.