കോവിഡ് 19: മികച്ച 13 ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ച് കാടുകുറ്റി ഗ്രാമപഞ്ചായത്ത്

post

തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകേരെയും പഞ്ചായത്ത് ജീവനക്കാരെയും കാടുകുറ്റി ഗ്രാമ പഞ്ചായത്ത് ആദരിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ 13 പേര്‍ക്കുളള മൊമെന്റോയും സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത് വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് മോളി തോമസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഡേവീസ്, ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഫ്രാന്‍സിസ്, വാര്‍ഡ് മെമ്പര്‍മാരായ ടെഡി സി മേതി, ബീന ഫ്രാന്‍സിസ്, ബിന്ദു ശശി, സുനിത രമേശന്‍, വിമന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.