സ്വാതന്ത്ര്യ ദിനം : വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി

post

തൃശൂര്‍ : സ്വാതന്ത്ര ദിനത്തില്‍ മാള ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ശോഭ സുഭാഷ് പതാക ഉയര്‍ത്തി സ്വന്തന്ത്ര്യ ദിന സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, മെമ്പര്‍മാരായ പി.എസ് ശ്രീജിത്ത്, ആശാ മനോജ് ,പഞ്ചായത്ത് ജീവനക്കാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

അതിരപ്പിള്ളി പഞ്ചായത്തില്‍ പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് പതാക ഉയര്‍ത്തി. പഞ്ചായത്ത് സെക്രട്ടറി ടി ജെ പ്രദീപ്, ലൈബ്രറേറിയന്‍ ഹരി തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിന്റെ 13 വാര്‍ഡിലും അതാത് വാര്‍ഡ് മെമ്പര്‍മാര്‍ പതാക ഉയര്‍ത്തി.

ചാലക്കുടി നഗരസഭാ കാര്യാലയത്തില്‍ നടന്ന സ്വാതന്ത്രദിന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍  പതാക ഉയര്‍ത്തി. ഇന്ത്യയ്ക്കു വേണ്ടി  ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളെ സ്മരിക്കുകയും എഴുപത്തിനാലാം സ്വാതന്ത്രദിനാശംസകള്‍ നേരുകയും ചെയ്തു .വൈസ് ചെയര്‍മാന്‍ വിത്സണ്‍ പാണാട്ടുപറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ  ഗീത ടീച്ചര്‍, ബിജി സദാനന്ദന്‍, പി എം  ശ്രീധരന്‍, പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ എം കെ സുഭാഷ്,മറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.