സ്വാതന്ത്ര്യദിനാഘോഷം: 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയര്‍ത്തും

post

തിരുവനന്തപുരം : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി 15ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും.  വിവിധ സായുധസേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാവിഭാഗങ്ങളുടെയും എന്‍.സി.സി തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും.  തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.  മുന്‍ വര്‍ഷങ്ങളിലേതു പോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും.  പരേഡിനുശേഷം പോലീസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങള്‍ ഉണ്ടായിരിക്കും.  കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രവേശനം ഉണ്ടാവില്ല.