തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

post

പാലക്കാട് : 2020 തദ്ദേശ സ്വയംഭരണ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കാനുള്ള കരട് വിജ്ഞാപനം  പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍ ബ്ലോക്ക് ആസ്ഥാനങ്ങള്‍, താലൂക്ക് ഓഫീസുകള്‍ ബന്ധപ്പെട്ട നിയോജകമണ്ഡലം/വാര്‍ഡുകളിലും www.lsgelection.kerala.gov.in ലും സമ്മതിദായകര്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ സൗകര്യം ലഭിക്കും. വോട്ടര്‍ പട്ടിക പരിശോധിച്ച് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍  അപേക്ഷിക്കാം. www.lsgelection.kerala.gov.in ലാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്  കോവിഡ് 19 വ്യാപനത്താല്‍ പോസ്റ്റലായി അയക്കാന്‍ സൗകര്യമില്ലാത്ത പക്ഷം  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, അപേക്ഷകന്റെ ഒപ്പും ഫോട്ടോയും (ഫോട്ടോ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാത്തവര്‍) പതിച്ച് പാസ്‌പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകള്‍  സ്‌കാന്‍ ചെയ്ത് അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ഇമെയിലായി അയക്കേണ്ടതാണ്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, ഫോറം 5ലെ ആക്ഷേപങ്ങള്‍ സംബന്ധിച്ചും കണ്ടെയിന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വീഡിയോകോള്‍ വഴിയോ ഹിയറിംഗ് നടത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍  ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് അപേക്ഷകന്റെ ഒപ്പും ഫോട്ടോയും (ഫോട്ടോ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാത്തവര്‍)പതിച്ച്  സ്‌കാന്‍ ചെയ്ത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ഇമെയിലായി അയക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.