കടല്‍ഭിത്തി നിര്‍മാണം; അവലോകന യോഗം ചേര്‍ന്നു

post

തിരുവനന്തപുരം : വലിയതുറ മുതല്‍ ശംഖുമുഖം വരെയുള്ള കടല്‍ഭിത്തി നിര്‍മാണം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.തീരദേശ മേഖലയില്‍ കടല്‍ഭിത്തി ഇല്ലാത്തിടത്ത് അടിയന്തരമായി നിര്‍മ്മാണം ആരംഭിക്കാനും നിര്‍മാണം പുരോഗമിക്കുന്ന പ്രദേശങ്ങളില്‍ പണി അതിവേഗം പൂര്‍ത്തിയാക്കാനും കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് കളക്ടര്‍ അടിയന്തര യോഗം വിളിച്ചത്. എ.ഡി.എം വി.ആര്‍ വിനോദ്,ആര്‍.ഡി.ഒ ജോണ്‍ സാമുവല്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ് നായര്‍ വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.