സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് ബാധിതര്‍ക്ക് സ്വന്തം വീടുകളില്‍ താമസിച്ച് ചികിത്സ തേടാം

post

കാസര്‍കോട് : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പി.സി.ആര്‍, ആന്റിജന്‍ പരിശോധനകളില്‍ പോസിറ്റീവായി കണ്ടെത്തിയിട്ടുള്ളതും എന്നാല്‍ രോഗലക്ഷണമില്ലാത്തവരുമായ സര്‍ക്കാര്‍ അനുവദിക്കുന്ന രോഗികള്‍ക്ക്  നിബന്ധനകളോടെ സ്വഭവനങ്ങളില്‍ താമസിച്ച് ചികിത്സ തേടാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ശരിയായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ടെലി മെഡിസിന്‍ അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും. രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനും രോഗവിവരം അറിയുന്നതിനും നിശ്ചിത ഇടവേളകളില്‍ ബന്ധപ്പെടുന്നതിനുമുള്ള സംവിധാനവും ഒരുക്കും. ഇതിന്റെ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നിര്‍വ്വഹിക്കും.