41 ദുരിതാശ്വാസ ക്യാമ്പുകളിലായി 215 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

post

തൃശൂര്‍ : ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി കൊടുങ്ങല്ലൂര്‍, തൃശൂര്‍, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ അഞ്ച് താലൂക്കുകളിലായി 41 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇവയില്‍ 215 കുടുംബങ്ങള്‍ കഴിയുന്നു. 287 സ്ത്രീകള്‍, 269 പുരുഷന്‍മാര്‍, 170 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 726 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. ഇവരില്‍ മുതിര്‍ന്ന പൗരന്‍മാരായ 28 പേരും ഭിന്നശേഷിക്കാരായ രണ്ടു പേരുമുണ്ട്. ജില്ലയില്‍ അഞ്ച് ക്യാമ്പുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ക്വാറന്‍ൈറനില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ 35 പേര്‍ ഇവിടെയുണ്ട്. കോവിഡ് ലക്ഷണമുള്ളവര്‍ ക്യാമ്പുകളിലില്ല.