മഴക്കെടുതി;ജില്ലയില്‍ 39 വീടുകള്‍ പൂര്‍ണമായും 238 വീടുകള്‍ ഭാഗികമായും തകര്‍ന്നു

post

തിരുവനന്തപുരം : ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 39 വീടുകള്‍ പൂര്‍ണമായും 238 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ജില്ലയില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ ആവശ്യമായ നടപടികള്‍  സ്വീകരിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ നിന്നും 24 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ശംഖുമുഖം ആഭ്യന്തര വിമാനത്താവള കാര്‍ഗോ കോംപ്ലക്‌സ് റോഡിന് സമീപം ശക്തമായ കടല്‍ക്ഷോഭമുണ്ട്. ശക്തമായ തിരമാല കാരണം റോഡിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയില്‍ 5,600 ല്‍പരം കര്‍ഷകരുടെ 5,880 ഹെക്ടര്‍ കൃഷി നശിച്ചു. ഇതിലൂടെ 2,144 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.