മകളുടെ വിവാഹാഘോഷത്തിന് നീക്കി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

post

കാസര്‍കോട് : മകളുടെ വിവാഹ ചടങ്ങുകള്‍ക്ക് നീക്കിവെച്ച  ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി  പരപ്പ മുണ്ട്യാനത്തെ പി കെ ബാലകൃഷ്ണനാണ് മഹാമാരിയും പേമാരിയും നാടിനെ നടുക്കുന്ന കാലത്ത് ദുരിതാശ്വാസ നിധിയില്‍ സംഭാവനയേകി മാതൃകയാകുന്നത്.  ആഗസ്റ്റ് 8 ന് പി കെ ബാലകൃഷ്ണന്റെ യും കാര്‍ത്യായനിയുടേയും മകള്‍ കാവ്യാ കൃഷ്ണനും കരിന്തളം കാലിച്ചാമരത്തെ രജിതും വിവാഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായി നടത്തിയ വിവാഹത്തില്‍ ബാക്കിവെച്ച തുക വിവാഹ വേദിയില്‍ വെച്ച് ബാലകൃഷ്ണന്‍ ലോക കേരള സഭാംഗം മാധവന്‍ പാടിയ്ക്ക് കൈമാറി. തിങ്കളാഴ്ച തുക ഇരുവരും  കളക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡി.സജിത് ബാബുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.