ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട് : ഇന്നലെ (ആഗസ്റ്റ് 10) ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറ് പേരുള്‍പ്പെടെ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 17 പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. ഇന്നലെ  രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ് (ബളാല്‍ പഞ്ചായത്തിലെ 20 കാരി, ചെമ്മനാട് പഞ്ചായത്തിലെ 46 കാരി, 52 കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 27 കാരന്‍ ).

 വീടുകളില്‍  3375 പേരും സ്ഥാപനങ്ങളില്‍ 1326 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4701 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 518 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 586 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 314 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.  ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 15 പേരെ ഡിസ്ചാര്‍ജ് ചെയ്തു

ഉറവിടമറിയാത്തവര്‍

കാസര്‍കോട് നഗരസഭയിലെ 66 കാരന്‍

ചെമ്മനാട് പഞ്ചായത്തിലെ 48 കാരന്‍

മീഞ്ച  പഞ്ചായത്തിലെ 75 കാരന്‍

തൃക്കരിപ്പൂര്‍  പഞ്ചായത്തിലെ 40 കാരന്‍, 35 കാരി

ഉദുമ  പഞ്ചായത്തിലെ 48 കാരി

വിദേശം 

മംഗല്‍പാടി  പഞ്ചായത്തിലെ 32 കാരന്‍ (ആസ്‌ട്രേലിയ), 31 കാരന്‍ (യു എ ഇ), 42 കാരി (യു എ ഇ), 46 കാരന്‍ (സൗദി), 26 കാരന്‍ (ഹോങ്കോങ്)

കാസര്‍കോട് നഗരസഭയിലെ 27 കാരന്‍ (യു എ ഇ)

ചെങ്കള  പഞ്ചായത്തിലെ 35, കാരന്‍ (യു എ ഇ), 32 കാരന്‍ (ബഹ്‌റിന്്)

ചെമ്മനാട്  പഞ്ചായത്തിലെ  30 കാരന്‍ (യു എ ഇ)

മധുര്‍  പഞ്ചായത്തിലെ 33, 40 വയസുള്ള പുരുഷന്മാര്‍ (യു എ ഇ), 20 കാരി (യു എ ഇ)

മൊഗ്രാല്‍പുത്തൂര്‍  പഞ്ചായത്തിലെ 40 കാരന്‍ (യു എ ഇ)

അജാനൂര്‍  പഞ്ചായത്തിലെ 32 കാരന്‍ (യു എ ഇ), 43 കാരന്‍ (സൗത്ത് ആഫ്രിക്ക)

പള്ളിക്കര  പഞ്ചായത്തിലെ 36 കാരന്‍ (യു എ ഇ)

പിലിക്കോട്  പഞ്ചായത്തിലെ 29 കാരന്‍ (ഖത്തര്‍)

തൃക്കരിപ്പൂര്‍  പഞ്ചായത്തിലെ 24 കാരന്‍ (സൗദി)

ഇതര സംസ്ഥാനം

അജാനൂര്‍ പഞ്ചായത്തിലെ 45 കാരന്‍ (തമിഴ്‌നാട്)

കാസര്‍കോട് നഗരസഭയിലെ 44 കാരി (കര്‍ണ്ണാടക)

കുറ്റിക്കോല്‍ പഞ്ചായത്തിലെ 24 കാരന്‍ (രാജസ്ഥാന്‍)

ചെമ്മനാട് പഞ്ചായത്തിലെ 33, 50 വയസുള്ള പുരുഷന്മാര്‍ (കര്‍ണ്ണാടക), 41 കാരന്‍ (മഹാരാഷ്ട്ര)

ദേലംപാടിയിലെ 39 കാരന്‍ (കര്‍ണ്ണാട)

ജില്ലയില്‍ 15 പേര്‍ക്ക് രോഗം ഭേദമായി

വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 15 പേര്‍ക്ക് രോഗം ഭേദമായി.ചെമ്മനാട്ടെ മൂന്ന് പേര്‍, നീലേശ്വരം, ഉദുമയിലെ രണ്ട് പേര്‍ വീതം ', അജാനൂര്‍, മധുര്‍, ചെങ്കള, മുളിയാര്‍, കാസര്‍കോട്, എന്‍മകജെ, പടന്ന, പള്ളിക്കര  ഒന്നുവീതം പേര്‍ എന്നിങ്ങനെയാണ്  പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗമുക്തരുടെ കണക്ക്.