അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു

post

കോഴിക്കോട്: അര്‍ബന്‍ 2 ഐസിഡിഎസ് പ്രോജക്ടിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന എട്ട് മുതല്‍ 29 വരെയും 31, 59 എന്നീ വാര്‍ഡുകളിലെയും സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത  എസ്.എസ്.എല്‍.സി. പ്രായപരിധി  18 - 46 വയസ്സ്. അവസാന തീയതി ഡിസംബര്‍ 17ന് വൈകിട്ട് അഞ്ച് മണി. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ മൂന്നാം നിലയിലുള്ള കോഴിക്കോട് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ - 0495 2373566.